ഓർമിക്കാൻ
Sunday 18 January 2026 12:35 AM IST
1. ജെ.ഇ.ഇ മെയിൻ അഡ്മിറ്റ് കാർഡ്:- ജെ.ഇ.ഇ മെയിൻ 2026 സെഷൻ ഒന്നിന്റെ (ബി.ഇ/ ബി.ടെക്) അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. ജനുവരി 21, 22, 23, 24 തീയതികളിൽ നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡാണ് പ്രസിദ്ധീകരിച്ചത്. 28, 29 തീയതികളിലെ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പിന്നീട് പ്രസിദ്ധീകരിക്കും. വെബ്സൈറ്റ്: jeemain.nta.nic.in
2. CMAT സിറ്റി ഇന്റിമേഷൻ സ്ലിപ്:- 25ന് നടക്കുന്ന കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റിന്റെ സിറ്റി ഇന്റിമേഷൻ സ്ലിപ്പ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: nta.ac.in.