സ്വർണക്കൊള്ള: ശങ്കരദാസിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

Sunday 18 January 2026 12:19 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിനെ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. ചാക്കയിലെ സ്വകാര്യാശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റാൻ കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ.സി.എസ്.മോഹിത് ഉത്തരവിട്ടിരുന്നു. ആശുപത്രിയിലെ പൊലീസ് സെല്ലിലാവും ശങ്കരദാസിനെ പാർപ്പിക്കുക. പൂജപ്പുര ജയിലിലെ ഡോക്ടർ ശങ്കരദാസിനെ പരിശോധിച്ച ശേഷം കോടതിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ജഡ്ജി കഴിഞ്ഞ ദിവസം സ്വകാര്യാശുപത്രിയിലെത്തിയാണ് ശങ്കരദാസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.

ശ​ബ​രി​മ​ല​ ​വാ​ജി​വാ​ഹ​ന​ ​കൈ​മാ​റ്റം ഹൈ​ക്കോ​ട​തി​യു​ടെ​ ​അ​റി​വോ​ടെ

കൊ​ച്ചി​:​ ​ശ​ബ​രി​മ​ല​യി​ലെ​ ​കൊ​ടി​മ​രം​ 2017​ൽ​ ​മാ​റ്റി​സ്ഥാ​പി​ച്ച​പ്പോ​ൾ​ ​പ​ഴ​യ​ ​കൊ​ടി​മ​ര​ത്തി​ലെ​ ​വാ​ജി​വാ​ഹ​നം​ ​ത​ന്ത്രി​ ​ക​ണ്ഠ​ര​ര് ​രാ​ജീ​വ​ർ​ക്ക് ​കൈ​മാ​റി​യ​ ​വി​വ​രം​ ​അ​ഡ്വ​ക്കേ​റ്റ് ​ക​മ്മി​ഷ​ണ​ർ​ ​ഹൈ​ക്കോ​ട​തി​യെ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​അ​ഡ്വ​ക്കേ​റ്റ് ​ക​മ്മി​ഷ​ണ​റാ​യി​രു​ന്ന​ ​എ.​എ​സ്.​പി.​ ​കു​റു​പ്പ് 2017​ ​മാ​ർ​ച്ച് ​ര​ണ്ടി​ന് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ന​ൽ​കി​യ​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ഞ്ചാം​ ​ഖ​ണ്ഡി​ക​യി​ലാ​ണ് ​ഇ​ക്കാ​ര്യം​ ​വ്യ​ക്ത​മാ​ക്കു​ന്ന​ത്.​ ​പാ​ര​മ്പ​ര്യ​വും​ ​ആ​ചാ​ര​വും​ ​അ​നു​സ​രി​ച്ച് ​ദേ​വ​സ്വം​ ​പ്ര​സി​ഡ​ന്റ് ​വാ​ജി​വാ​ഹ​നം​ ​ത​ന്ത്രി​ക്ക് ​കൈ​മാ​റി​യെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.​ ​കൊ​ടി​മ​ര​ത്തി​ന്റെ​ ​ത​ടി​ഭാ​ഗ​ങ്ങ​ൾ​ ​പി​ന്നീ​ട് ​ദ​ഹി​പ്പി​ച്ചു​ ​ക​ള​യു​ക​യും​ ​ചെ​യ്തു. 2017​ ​ഫെ​ബ്രു​വ​രി​ 17​-​നാ​ണ് ​പ​ഴ​യ​ ​കൊ​ടി​മ​രം​ ​മാ​റ്റു​ന്ന​തി​നാ​യി​ ​അ​യ്യ​പ്പ​ന്റെ​ ​അ​നു​ജ്ഞ​ ​(​അ​നു​മ​തി​)​ ​തേ​ടി​യ​ത്.​ ​തു​ട​ർ​ന്നാ​ണ് ​കൊ​ടി​മ​ര​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ൾ​ ​അ​ഴി​ച്ചെ​ടു​ക്കു​ക​യും​ ​വാ​ജി​വാ​ഹ​നം​ ​ത​ന്ത്രി​ക്ക് ​കൈ​മാ​റു​ക​യും​ ​ചെ​യ്ത​ത്.​ ​കൊ​ടി​മ​രം​ ​സ്ഥാ​പി​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഹ​ർ​ജി​ ​തീ​ർ​പ്പാ​ക്കി​ 2018​ ​ആ​ഗ​സ്റ്റ് ​ആ​റി​ന് ​പു​റ​പ്പെ​ടു​വി​ച്ച​ ​ഉ​ത്ത​ര​വി​ൽ​ ​ഹൈ​ക്കോ​ട​തി​ ​പൂ​ർ​ണ​ ​തൃ​പ്തി​ ​രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​ഹൈ​ദ​രാ​ബാ​ദി​ലെ​ ​ഫീ​നി​ക്സ് ​ഫൗ​ണ്ടേ​ഷ​നാ​ണ് ​പു​തി​യ​ ​കൊ​ടി​മ​രം​ ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള​ 3.20​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വ​ഴി​ച്ച​തെ​ന്നും,​ ​ഇ​തി​ൽ​ 13.63​ ​ല​ക്ഷം​ ​രൂ​പ​ ​മി​ച്ചം​ ​വ​ന്ന​താ​യും​ ​അ​ഭി​ഭാ​ഷ​ക​ ​ക​മ്മി​ഷ​ൻ​ ​അ​ന്ന് ​കോ​ട​തി​യെ​ ​അ​റി​യി​ച്ചി​രു​ന്നു.