അനന്തപുരി ഹോസ്പിറ്റലിൽ അത്യാധുനികകാത്ത് ലാബ് പ്രവർത്തനമാരംഭിച്ചു
തിരുവനന്തപുരം: അനന്തപുരി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ പുതിയ കാത്ത് ലാബിന്റെ പ്രവർത്തനോദ്ഘാടനം ഹോസ്പിറ്റൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എ. മാർത്താണ്ഡപിള്ള നിർവഹിച്ചു . ഹൃദയസംബന്ധമായ പരിശോധനകളും ശസ്ത്രക്രിയകളും അതീവ കൃത്യതയോടെയും വേഗത്തിലും ഫലപ്രദമായും നടത്താൻ സഹായിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യയാണ് ഒരുക്കിയിരിക്കുന്നത്. ഹൃദയധമനികളിലെ തടസങ്ങൾ കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന ഇമേജ് ഗൈഡഡ് ആൻജിയോപ്ലാസ്റ്റി, ശസ്ത്രക്രിയ കൂടാതെ വാൽവ് മാറ്റി വയ്ക്കുന്ന കീഹോൾ വാൽവ് ഇംപ്ലാന്റ് , വയറുകളില്ലാത്ത പേസ്മേക്കർ സംവിധാനമായ ലീഡ്ലെസ് പേസ്മേക്കർ, ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ ചികിത്സിക്കുന്നതിനുള്ള 3ഡി റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ തുടങ്ങിയ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ പുതിയ കാത്ത് ലാബിൽ ലഭ്യമാണ്. ചടങ്ങിൽ പ്രമുഖ കാർഡിയോളജിസ്റ്റുകളായ പ്രൊഫ. ഡോ. ബാഹുലേയൻ സി, ഡോ. കൃഷ്ണകുമാർ വി.വി, ഡോ. ഷിഫാസ് ബാബു എം, ഡോ. ആനന്ദ് മാർത്താണ്ഡപിള്ള, കാർഡിയാക് സർജന്മാരായ പ്രൊഫ. ഡോ. ബാലചന്ദ്രൻ പി, ഡോ. ഫാസിൽ മുഹമ്മദ് അസീം, ഡോ. ശാന്തള കെ. പ്രഭു, ഡോ. ആൻസി റോബിൻസൺ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ഗോപകുമാർ ഡി. എന്നിവർ പങ്കെടുത്തു.