മുത്തച്ഛന്റെ പാതയിൽ തബല വിസ്മയം തീർത്ത് ക്രിസ്റ്റി
Sunday 18 January 2026 12:00 AM IST
തൃശൂർ: മുത്തച്ഛന്റെ പാതയിൽ തബലയിൽ വിസ്മയം തീർത്ത് ക്രിസ്റ്റി ആന്റണി ജോർജ്. തുടർച്ചയായി മൂന്നാം തവണയാണ് സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേട്ടം. ഇടപ്പള്ളി സെന്റ് ജോർജ് ഹൈസ്‌കൂളിലെ പത്താം തരം വിദ്യാർത്ഥിയാണ്. തബല ആർട്ടിസ്റ്റായിരുന്ന അപ്പാപ്പന്റെ വാദനം കേട്ടാണ് കൊച്ചുനാളിലേ ക്രിസ്റ്റി വളർന്നത്. ഇടപ്പള്ളിയിലെ ശെൽവൻ കൃഷ്ണന് കീഴിൽ പഠനം ആരംഭിച്ചു. ഇടപ്പള്ളി ബി.എം.ആർ.എ റോഡിൽ വേലിക്കകത്ത് മിഥുൻ ജോർജ് - റോസമ്മ ദമ്പതികളുടെ മകനാണ്. ബ്ലെസി, അൽഫോൺസ് എന്നിവരാണ് സഹോദരങ്ങൾ.