ഗിഗ് വർക്കേഴ്സ് യൂണിയൻ അംഗത്വ ക്യാമ്പയിൻ
Sunday 18 January 2026 12:07 AM IST
കൊല്ലം: ഓൺലൈൻ ആപ്പ് അധിഷ്ഠിത വിതരണ രംഗത്തെ തൊഴിലാളികളുടെ സംഘടനയായ കേരള സ്റ്റേറ്റ് ഗിഗ് ആൻഡ് പ്ലാറ്റ്ഫോം വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാതല അംഗത്വ ക്യാമ്പയിൻ തുടങ്ങി. പള്ളിമുക്ക് ഇൻസ്റ്റാമാർട്ട് ഹബ്ബിൽ നടന്ന ചടങ്ങിൽ ഇൻസ്റ്റാമാർട്ടിൽ ജോലി ചെയ്യുന്ന അഫ്സലിന് അംഗത്വം നൽകി സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ആർ. അരുൺ കൃഷ്ണ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം. സജീവ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ നേതാക്കളായ സുധീർ, അഫ്സൽ എന്നിവർ സംസാരിച്ചു. ജില്ലയിൽ ഗ്രോസറി രംഗത്തെ ഇൻസ്റ്റമാർട്ട്, ബിഗ് ബാസ്കറ്റ്, ജിയോമാർട്ട്, ഭക്ഷണ വിതരണ രംഗത്തെ സ്വിഗ്ഗി, സൊമാറ്റോ, ഓൺലൈൻ ഷോപ്പിംഗ് രംഗത്തെ ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര, അജിയോ എന്നീ മേഖലകളിലാണ് ക്യാമ്പയിൻ നടക്കുന്നത്. ഫോൺ: 9745059005.