സഹോദയ വോളി ചാമ്പ്യൻഷിപ്പ്
Sunday 18 January 2026 12:08 AM IST
കൊല്ലം: ജില്ല സഹോദയയുടെ ആഭിമുഖ്യത്തിൽ ഉളിയക്കോവിൽ സെന്റ് മേരീസ് സ്‌കൂളിൽ നടത്തിയ കൊല്ലം ജില്ല സഹോദയ 'വോളിബോൾ ചാമ്പ്യൻഷിപ്പ് 2026'ൽ എം.ജി.എം റെസിഡൻഷ്യൽ പബ്ലിക് സ്‌കൂൾ കൊട്ടാരക്കര ചാമ്പ്യന്മാരായി. ഉളിയക്കോവിൽ സെന്റ് മേരീസ് സ്‌കൂൾ ഫസ്റ്റ് റണ്ണർ അപ് നേടി. കടയ്ക്കൽ എ.ജി പബ്ലിക് സ്കൂൾ സെക്കൻഡ് റണ്ണറപ്പും. കൊല്ലം ജില്ല സഹോദയ പ്രസിഡന്റ് വി. അനിൽകുമാർ, സെന്റ് മേരീസ് സ്കൂൾ പ്രിൻസിപ്പൽ മഞ്ജു രാജീവ്, കോച്ച് ഫാ. മാത്യു തോമസ്, അക്കാഡമിക് കോ ഓർഡിനേറ്റർ ബിഷൻ ക്രിസ്റ്റോ എന്നിവർ സംസാരിച്ചു. സഹോദയ സെക്രട്ടറി മേരിക്കുട്ടി ജോസ് ട്രോഫികൾ സമ്മാനിച്ചു