പ്രതിയെ വെറുതെ വിട്ടു
Sunday 18 January 2026 12:12 AM IST
കൊല്ലം: ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന പൊലീസ് കോൺസ്റ്റബിളിന്റെ ഔദ്യോഗിക കൃത്യ നിർവഹണത്തിന് തടസമുണ്ടാക്കി എന്നാരോപിച്ച് കൊല്ലം ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ കൊല്ലം കടപ്പാക്കട സ്വദേശി ഷാനി മൻസിലിൽ സുധീറിനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ട് കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ലക്ഷ്‌മി ശ്രീനിവാസ് ഉത്തരവായി. 2012 ലാണ് കേസിനാസ്‌പദമായ സംഭവം. കടപ്പാക്കട മാർക്കറ്റ് ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടി നോക്കിയ പൊലീസ് കോൺസ്റ്റബിൾ ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതിയോട് ഗതാഗത തടസമുണ്ടാക്കാതെ ഓട്ടോറിക്ഷ മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ അസഭ്യവാക്കുകൾ പറഞ്ഞെന്നും കൈയ്ക്ക് പിടിച്ച് തിരിച്ചെന്നുമായിരുന്നു കേസ്. പ്രതിക്കുവേണ്ടി അഡ്വ. കണ്ണനല്ലൂർ എസ്.അബ്‌ദുൾ ഖരീം കോടതിയിൽ ഹാജരായി.