സായി ഹോസ്റ്റലിലേക്ക് മഹിളാ കോൺഗ്രസ് മാർച്ച്
Sunday 18 January 2026 1:03 AM IST
കൊല്ലം: സായ് ഹോസ്റ്റലിൽ രണ്ടു പെൺകുട്ടികൾ മരിച്ചതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും കുടുംബങ്ങൾക്ക് സഹായം നൽകണമെന്നും ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായ് ഹോസ്റ്റലിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് യു. വഹീദ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. ഫേബ സുദർശൻ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച മാർച്ചിന് പ്രഭ അനിൽ, സാലി തോമസ്,ഇന്ദിര,ഗീത കുമാരി,ഹക്കീമ,രാഗിണി.കെ.ഷീല,നസീഹ ഷംസ്,റീത്ത ഷൈല എന്നിവർ നേതൃത്വം നൽകി.