യാത്രയയപ്പും സ്വീകരണവും നൽകി
കോട്ടക്കൽ: ദുബായ് കെ.എം.സി.സി കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 43 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന കോട്ടക്കൽ ചെമ്മുക്കൻ യാഹുമോൻ ഹാജിക്കുള്ള യാത്രയയപ്പും കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ നാസറിനുള്ള സ്വീകരണവും നടന്നു.
മുസ്തഫ പുളിക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ദുബായ് കെ.എം.സി.സി സെക്രട്ടറി പി.വി. നാസർ ഉദ്‌ഘാടനം നിർവഹിച്ചു. കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ നാസർ മുഖ്യാതിഥിയായി.
പ്രവാസം മതിയാക്കി നാട്ടിലേക്ക് പോവുന്ന ദുബായ് കെ.എം.സി.സി വനിതാ വിംഗ് വൈസ് പ്രസിഡന്റ് ചെമ്മുക്കൻ മുംതാസിനുള്ള ഉപഹാരവും കൈമാറി . കെഎംസിസി നേതാക്കളായ ആർ. ഷുക്കൂർ, സിദ്ദിഖ് കാലൊടി ,സി.വി. അഷ്‌റഫ് ,മുജീബ് കോട്ടക്കൽ ,ഒ.ടി.സലാം ,കെ.പി.പി. തങ്ങൾ ,ഹംസ ഹാജി മാട്ടുമ്മൽ ,ഇസ്മായിൽ ഇറയസ്സൻ,ഷാഹിദ് ചെമ്മുക്കൻ ,അബു കൂരിയാട് തുടങ്ങിയവർ സംസാരിച്ചു .
ബഷീർ കൂരിയാട് സ്വാഗതവും ഉബൈദ് വില്ലൂർ നന്ദിയും പറഞ്ഞു .