എം. ലീലാവതിക്ക് രാഹുൽ ഗാന്ധി പുരസ്കാരം നൽകും

Sunday 18 January 2026 3:54 AM IST

കൊച്ചി: കെ.പി.സി.സിയുടെ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റി ഏർപ്പെടുത്തിയ പ്രിയദർശിനി സാഹിത്യ പുരസ്കാരം എഴുത്തുകാരി ഡോ. എം. ലീലാവതിക്ക് 19ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമ്മാനിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ്‌ അഡ്വ. സണ്ണി ജോസഫ് എം.എൽ.എയും,​ പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധുവും അറിയിച്ചു.

പെരുമ്പടവം ശ്രീധരൻ അദ്ധ്യക്ഷനായ സമിതിയാണ് ലീലാവതിയെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. തൃക്കാക്കരയിലെ ലീലാവതിയുടെ വസതിയിൽ ഉച്ചയ്‌ക്ക് ഒന്നിന് സണ്ണി ജോസഫ് എം. എൽ.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ പങ്കെടുക്കും.