കേരളത്തിൽ മാറ്റം അനിവാര്യം ; ത്രിലോക് ത്യാഗി
Sunday 18 January 2026 3:57 AM IST
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ ഒരു മാറ്റത്തിനായി കാത്തിരിക്കുകയാണ് എന്ന് രാഷ്ട്രീയ ലോക്ദൾ ദേശീയ ജനറൽ സെക്രട്ടറി ത്രിലോക് ത്യാഗി. രാഷ്ട്രീയ ലോക്ദൾ സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ പാർട്ടിയുടെ ഘടകം ഇക്കഴിഞ്ഞ നവംബർ 23ന് നിലവിൽ വന്നു. 14 ജില്ലാ കമ്മിറ്റികളുടേയും രൂപീകരണം നടന്നുവരുന്നു. 100 മണ്ഡലം കമ്മിറ്റികൾ മാർച്ച് പകുതിയോടെ നിലവിൽ വരും.
വരുന്ന നിയമാസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേത്യത്വം നൽകുന്ന എൻ.ഡി.എ. മുന്നണിയെ വിജയിപ്പിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങൾക്ക് ശക്തി പകരുന്നതിനും പ്രതിജ്ഞാബദ്ധമാണ് പാർട്ടിയെന്ന് ത്യാഗി പറഞ്ഞു. നേതാക്കൻമാരായ രവി പിള്ള ശ്യാമള സോമൻ ഷഹീദ് അഹമ്മദ് ആലംകോട് ദാനശീലൻ പി.റാം സാഗർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.