എല്ലാ റേഷൻ കടയും കെ-സ്റ്റോറാക്കും: മന്ത്രി അനിൽ
തിരുവനന്തപുരം: റേഷൻ കടകളുടെ വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായി വിവിധ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കി എല്ലാ റേഷൻ കടകളെയും ഘട്ടംഘട്ടമായി കെ-സ്റ്റോറുകളാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. റേഷൻ കടകളെ കൂടുതൽ ജനസൗഹൃദ കേന്ദ്രങ്ങളാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് 2188 കെ-സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്.
എം.എസ്.എം.ഇ ഉത്പന്നങ്ങൾ, മിൽമ ഉത്പ്പന്നങ്ങൾ, കശുവണ്ടി വികസന കോർപ്പറേഷൻ ഉത്പന്നങ്ങൾ, ചോട്ടു ഗ്യാസ് തുടങ്ങിയവ കെ-സ്റ്റോറുകൾ മുഖേന ഉറപ്പാക്കും. തിരുവനന്തപുരം താലൂക്കിലെ എഫ്.എസ്.പി 141-ാം നമ്പർ കെ-സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് അർച്ചന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാർത്തിക, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.എസ്. ബിന്ദു കവി, വാർഡ് മെമ്പർ സുമിന നവാസ്, ജില്ലാ സപ്ലൈ ഓഫീസർ സിന്ധു കെ.വി, താലൂക്ക് സപ്ലൈ ഓഫീസർ സിന്ധു ലേഖ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.