ചരിത്രത്തെ മായ്‌ച്ചുകളയാൻ ശ്രമിക്കുന്നവർക്ക് നേരെ ഉറച്ച ശബ്‌ദമായി 'കുരുക്ക്' നാടകം

Sunday 18 January 2026 10:09 AM IST

തൃശൂർ: ചരിത്രം ഇല്ലാതാക്കാൻ ശ്രമിക്കുന്നവരോട് നാടക വേദിയിലെ കുരുക്കെന്ന നാടകം ഉച്ചത്തിൽ ശബ്ദിച്ചപ്പോൾ സദസൊന്നാകെ കരഘോഷം മുഴക്കി. ചരിത്രത്തെ ഇല്ലാതാക്കാൻ ആരെക്കൊണ്ടുമാകില്ലെന്ന് കേശവൻനായരെന്ന കഥാപാത്രം ഉറക്കെ പറയുമ്പോഴും തനിക്കുനേരെ ചൂണ്ടുന്ന തോക്കിനേ നോക്കി ഉറച്ച ശബ്ദത്തിൽ നായിക ആയിഷ ശബ്ദിക്കുമ്പോഴുമെല്ലാം കാലാപാനിയിലെ ഗോവർദ്ധന്റെ മുഖവും മേജർ മഹാദേവന്റെ മുഖങ്ങളുമെല്ലാം മിന്നിമായും.

ചേർത്തല ഹോളിക്രോസ് എച്ച്.എസ്.എസിലെ കുട്ടികളാണ് ചരിത്രത്തെ മായ്ചുകളയാനും ചരിത്ര നായകരെ ഇല്ലായ്മ ചെയ്യാനും ശ്രമിക്കുന്നവർക്കെതിരെ ശക്തമായ ചൂണ്ടുവിരലുയർത്തി കുരുക് രംഗത്തവതരിപ്പിച്ച് നിരകൈയ്യടി നേടിയത്. അമൽ സോണി, അനന്തുകൃഷ്ണ, കരിഷ്മ ശാലിമാർ, ആദിനാരായണൻ, ആനന്ദ് കൃഷ്ണ, അമൽ, ഗോപികൃഷ്ണൻ, അശ്വിൻ, അമൽ കൃഷ്ണ, അജയ് എന്നിവരായിരുന്നു സംഘത്തിൽ പ്രശസ്ത നാടകകൃത്ത് മധു.ജി. ചേർത്തലയായിരുന്നു രചന, മനോജ് റാം സംവിധാനവും.