കീരിയുമായുള്ള പോരാട്ടം, രക്തം വാർന്നനിലയിൽ മൂർഖൻ പാമ്പ്; സ്നേക്ക് റെസ്ക്യൂവർ എത്തിയപ്പോൾ സംഭവിച്ചത്
Sunday 18 January 2026 12:39 PM IST
കോഴിക്കോട്: താമരശ്ശേരി കോരങ്ങാട് കീരിയുടെ ആക്രമണത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മൂർഖൻ പാമ്പിനെ രക്ഷപ്പെടുത്തി. കോരങ്ങാട് സ്വദേശി പൊയ്യോട് മലയിൽ ജബ്ബാറിന്റെ വീടിന് സമീപത്തെ പറമ്പിലാണ് പാമ്പിനെ കണ്ടത്. കീരിയുമായുള്ള പോരാട്ടത്തിൽ ശരീരമാസകലം പരിക്കേറ്റ പാമ്പിന് കഠിനമായ രക്തസ്രാവമുണ്ടായിരുന്നു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യൂവർ എം.ടി. ജംഷീദ് സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി. തുടർന്ന് പാമ്പിനെ താമരശേരി റെയ്ഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.