2027 കലോത്സവം അടുത്ത വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും
Sunday 18 January 2026 6:12 PM IST
കൊച്ചി: അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം എവിടെയെന്ന് അടുത്ത വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കുമെന്ന് മന്ത്രിമാരായ വി. ശിവൻകുട്ടിയും കെ.രാജനും പത്രസമ്മളനത്തിൽ പറഞ്ഞു. കലോത്സവ നടത്തിപ്പിന്റെ തുടക്കം മുതൽ സർക്കാരിനൊപ്പം മാദ്ധ്യമങ്ങളുടെ സഹകരണം പ്രശംസനീയമാണ്. കലോത്സവത്തേക്കുറിച്ച് പോസിറ്റീവ് വാർത്തകൾ നൽകാൻ ഏറെ ശ്രമം മാദ്ധ്യമങ്ങൾ നടത്തി. പിഴവുകളില്ലാത്ത സംഘാടനമായിരുന്നു ഇത്തവണത്തേത്. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമുള്ള താമസ സൗകര്യം മുതൽ എല്ലാ കാര്യങ്ങളും കൃത്യമായി നടപ്പാക്കാനായി. മാദ്ധ്യമ പുരസ്കാരങ്ങൾക്കുള്ള എൻട്രികൾ ഓൺലൈനായി സമർപ്പിക്കാനാകുമോ എന്നത് പരിശോധിക്കുമെന്നും മന്ത്രിമാർ പറഞ്ഞു.