കേരള കേന്ദ്ര സർവകലാശാലയിൽ ഓണേഴ്സ് ബിരുദം; അപേക്ഷ 30വരെ
കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ നാല് വർഷ ഓണേഴ്സ് ബിരുദത്തിന് അപേക്ഷ ക്ഷണിച്ചു. ബിഎസ്സി (ഓണേഴ്സ്) ബയോളജി, ബി.കോം (ഓണേഴ്സ്) ഫിനാൻഷ്യൽ അനലിറ്റിക്സ്, ബി.സി.എ (ഓണേഴ്സ്), ബി.എ (ഓണേഴ്സ്) ഇന്റർനാഷണൽ റിലേഷൻസ് ബിരുദ പ്രോഗ്രാമുകളാണുള്ളത്. ഇതിൽ ബി.എ (ഓണേഴ്സ്) ഇന്റർനാഷണൽ റിലേഷൻസ് തിരുവനന്തപുരം ക്യാപിറ്റൽ സെന്ററിലും മറ്റ് പ്രോഗ്രാമുകൾ പെരിയ ക്യാമ്പസിലുമാണ് നടക്കുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സി.യു.ഇ.ടി യു.ജി) യിലൂടെയാണ് പ്രവേശനം.
ജനുവരി 30ന് രാത്രി 11.50 വരെwww.cukerala.ac.in, www.cuet.nta.nic.in എന്നിവ സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. 31ന് രാത്രി 11.50 വരെ ഫീസടയ്ക്കാം. പ്ലസ് ടുവിന് 50 ശതമാനം മാർക്കോ തത്തുല്യമോ ആണ് അടിസ്ഥാന യോഗ്യത. എസ്.സി, എസ്ടി വിദ്യാർത്ഥികൾക്ക് 5 ശതമാനം ഇളവ് ലഭിക്കും. ഫെബ്രുവരി രണ്ട് മുതൽ നാല് വരെ അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരമുണ്ടാകും. പരീക്ഷാ കേന്ദ്രം സംബന്ധിച്ച അറിയിപ്പ് പിന്നീട് ലഭിക്കും. മേയ് 11 മുതൽ 31 വരെ തീയതികളിലാകും പരീക്ഷ. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
ഓർമിക്കാൻ...
പി.ജി മെഡിക്കൽ, ഡി.എൻ.ബി അപേക്ഷ 20വരെ പി.ജി മെഡിക്കൽ,ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) കോഴ്സുകളിൽ പ്രവേശനത്തിന് www.cee.kerala.gov.inൽ 20ന് ഉച്ചയ്ക്ക് രണ്ടുവരെ അപേക്ഷിക്കാം.മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയതോടെ മുൻപ് യോഗ്യത നേടിയവർക്കും അപേക്ഷിക്കാം.ഹെൽപ്പ് ലൈൻ- 04712525300 പി.ജി.ആയുർവേദ പ്രവേശനം പി.ജി.ആയുർവേദ കോഴ്സിലേയ്ക്കുള്ള മൂന്നാം ഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിനായി ഇന്ന് രാവിലെ 10വരെ www.cee.kerala.gov.in വെബ്സൈറ്റിൽ ഓപ്ഷൻ നൽകാം. ഓപ്ഷൻ നൽകാം ആയൂർവേദ,ഹോമിയോ,സിദ്ധ,യുനാനി,മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള നാലാംഘട്ട സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് www.cee.kerala.gov.inൽ ഇന്ന് രാവിലെ 11വരെ ഓപ്ഷൻ നൽകാം.ഹെൽപ്പ് ലൈൻ- 0471 2525300.
സി.ബി.എസ്.ഇ പ്രൈവറ്റ് സ്റ്റുഡന്റ് അഡ്മിറ്റ് കാർഡ്:- സി.ബി.എസ്.ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷയിൽ പങ്കെടുക്കുന്ന പ്രൈവറ്റ് വിദ്യാർത്ഥികളുടെ അഡ്മിറ്റ് കാർഡ് cbse.gov.in, cbseit.in-ൽ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 9 വരെയാണ് പരീക്ഷ.
ജെ.ഇ.ഇ മെയിൻ അഡ്മിറ്റ് കാർഡ്:- ജെ.ഇ.ഇ മെയിൻ 2026 സെഷൻ ഒന്നിന്റെ (ബി.ഇ/ ബി.ടെക്) ജനുവരി 21, 22, 23, 24 തീയതികളിൽ നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. 28, 29 തീയതികളിലെ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പിന്നീട് പ്രസിദ്ധീകരിക്കും. വെബ്സൈറ്റ്: jeemain.nta.nic.in CMAT സിറ്റി ഇന്റിമേഷൻ സ്ലിപ്:- 25ന് നടക്കുന്ന കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റിന്റെ സിറ്റി ഇന്റിമേഷൻ സ്ലിപ്പ് nta.ac.in ൽ.
ഫെലോഷിപ്പ് തീയതി നീട്ടി കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സി.എം റിസർച്ചർ ഫെലോഷിപ്പിന് മാന്വൽ ആയി അപേക്ഷിക്കേണ്ട തീയതി 23 വരെ നീട്ടി. അപേക്ഷയും അനുബന്ധ രേഖകളും സ്ഥാപന മേധാവി സൂക്ഷ്മ പരിശോധന നടത്തി അംഗീകരിച്ച ശേഷം 23ന് വൈകിട്ട് അഞ്ചിനകം തിരുവനന്തപുരം വികാസ് ഭവനിലെ കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെത്തിക്കണം.