മലപ്പുറത്ത് അമ്മയും രണ്ടുമക്കളും കുളത്തിൽ മുങ്ങിമരിച്ചു

Sunday 18 January 2026 7:57 PM IST

മലപ്പുറം: പറപ്പൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ അമ്മയും രണ്ട് മക്കളും മുങ്ങിമരിച്ചു. വീണാലുങ്ങൽ സ്വദേശി സെെനബയും മക്കളായ ഫാത്തിമ ഫ‌ർസീല, ആഷിഖ് എന്നിവരുമാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സംഭവം നടന്നത്. കുളത്തിൽ വസ്ത്രം അലക്കാനും കുളിക്കാനുമായാണ് മൂന്നുപേരും ഇറങ്ങിയത്.

വെെകിട്ട് നാലരയ്ക്ക് സമീപത്തെ വഴിയിലൂടെ പോയ ഇതരസംസ്ഥാന തൊഴിലാളിയാണ് ഫാത്തിമ ഫ‌ർസീലയെ മരിച്ചനിലയിൽ കുളത്തിൽ കണ്ടത്. ഇയാൾ വിവരം അറിയിച്ചതുപ്രകാരം കുളത്തിൽ നടത്തിയ പരിശോധനയിൽ സെെനബയുടെയും മകൻ ആഷിഖിന്റെയും മൃതദേഹം കൂടി കണ്ടെത്തി. വേങ്ങര പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.