കലാവതരണം നടത്തി

Monday 19 January 2026 12:46 AM IST

പാലക്കാട്: ജില്ല പബ്ലിക് ലൈബ്രറി സർഗരശ്മി ബാലവേദിയുടെ 'പുതുവർഷം' എന്ന ആശയത്തിലുള്ള ഈ മാസത്തെ കലാവതരണങ്ങൾ എഴുത്തുകാരി എം.ബി.മിനി ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ ആകസ്മികമായി ഉണ്ടാകുന്ന പ്രതിസന്ധികളെ നേരിടാൻ ജയിക്കാൻ പഠിപ്പിക്കുന്നതുപോലെ തന്നെ തോൽക്കാനും പഠിപ്പിക്കേണ്ടതുണ്ടെന്ന് മിനിപറഞ്ഞു. യോഗത്തിൽ ടി.ആർ.അജയൻ അദ്ധ്യക്ഷനായി. ഉണ്ണികളെ ഒരു കഥ പറയാം എന്ന ആശയത്തിൽ ലീന ഒളപ്പമണ്ണ കഥ അവതരിപ്പിച്ചു. ജ്യോതിബായ് പരിയാടത്ത്, കെ.ശാന്തപ്പൻ, രചന കെ.കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. കുമാരി ലീന ഒളപ്പമണ്ണ പരിപാടിയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.