റോഡ് ഉദ്ഘാടനം
Monday 19 January 2026 12:49 AM IST
മണ്ണാർക്കാട്: ഗ്രാമീണ റോഡ് പുണരുദ്ദാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കുമരംപുത്തൂർ പഞ്ചായത്തിലെ വട്ടമ്പലം ചക്കരക്കുളമ്പ് വടക്കേമഠം റോഡ് അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്മിത അദ്ധ്യക്ഷയായി. വാർഡ് മെമ്പർ രജനി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതുശങ്കർ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പർ റഫീക്ക പാറോക്കോട്ടിൽ, റസീന വറോടൻ, മിനി.കെ.എൻ, സഹദ് അരിയൂർ, ഹരിദാസൻ ആഴ്വാഞ്ചേരി, പി.കെ.സൂര്യകുമാർ, അവറാൻ.കെ.സി, കറൂക്കിൽ മുഹമ്മദാലി, ഷുക്കൂർ, നിസാർ പി, അസൈനാർ, ഷഹർബാൻ മച്ചിങ്ങൽ സംബന്ധിച്ചു. മുജീബ് മല്ലിയിൽ നന്ദിയും പറഞ്ഞു.