സ്‌കൂൾ വാർഷികം
Monday 19 January 2026 11:15 PM IST
ഷൊർണൂർ: കല്ലിപ്പാടം ആരിയഞ്ചിറ.യു.പി.സ്‌കൂളിന്റെ 102ാം വാർഷികാഘോഷം നഗരസഭ ചെയർ പേഴ്സൺ പി.നിർമ്മല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ദിവ്യ അദ്ധ്യക്ഷത വഹിച്ചു. നാടക പ്രവർത്തക ശ്രീജ ആറങ്ങോട്ടുകര മുഖ്യാതിഥിയായി. ഈ വർഷം വിരമിക്കുന്ന പ്രധാനാദ്ധ്യാപകൻ എസ്.ശാന്തിലാൽ, അദ്ധ്യാപിക പി.സജി, ഓഫീസ് അറ്റൻഡന്റ് കെ.സത്യനാരായണൻ എന്നിവർക്ക് ഉപഹാരം നല്കി. കാരുണ്യകബ്ബ്' ഒരു കൈത്താങ്ങ് ' പദ്ധതിയിലൂടെ സമാഹരിച്ച തുക ഷൊർണൂർ പാലിയേറ്റീവ് യൂണിറ്റിന് കൈമാറി. നഗരസഭ ഉപാദ്ധ്യക്ഷനും പി.ടി.എ വൈസ് പ്രസിഡന്റുമായ വി.കെ.അനുരാജ്, എം.രമാദേവി, ഇ.എ.ഗീത, കെ.എം.ശരണ്യ, കെ.ആനന്ദ് സംസാരിച്ചു.