പൂവച്ചൽ ഖാദർ സാഹിത്യ പുരസ്കാരം
Monday 19 January 2026 12:16 AM IST
കാഞ്ഞങ്ങാട്: പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം സൗഹൃദസംഗമമായ എഴുത്ത്കൂട്ടം സാഹിത്യ പുരസ്കാരം കാഞ്ഞങ്ങാട് സൗത്ത് സ്കൂളിന് ലഭിച്ചു. ഐ.ബി സതീഷ് എം.എൽ.എയിൽ നിന്നും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ. മഞ്ജുവും കരിയർ മാസ്റ്റർ പി. സമീർ സിദ്ദീഖിയും ചേർന്ന് ഏറ്റുവാങ്ങി. "കൈയൊപ്പ് " കൈയെഴുത്ത് മാസിക ഹോസ്ദുർഗ് ബി.പി.സി സനിൽ കുമാർ വെള്ളാര പ്രകാശനം ചെയ്തു. പ്രിൻസിപ്പാൾ പി.എസ് അരുണിനും സമീർ സിദ്ദീഖിയ്ക്കും ആർ. മഞ്ജുവിനും ജില്ലാ പഞ്ചായത്തംഗം പ്രദീപ് നാരായണൻ പ്രത്യേക സ്നേഹാദരവും നൽകി. സംസ്ഥാനത്തെ എഴുത്തുകാരുടെ സൗഹൃദ സംഗമമായ "എഴുത്ത്കൂട്ടം" ഒരുമിച്ച് കൂടിയപ്പോൾ സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കുകയും സൗഹൃദവലയം ഊട്ടിയുറപ്പിക്കലിന്റെയും ഒരുദിനമായി മാറിയെന്ന് പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം പ്രസിഡന്റ് സുധീർ പൂവച്ചൽ പറഞ്ഞു. നിയമസഭ സെക്രട്ടറി ഡോ. കൃഷ്ണകുമാർ മുഖ്യാതിഥിയായി.