ബ്ലൈന്‍ഡ് ഫുട്‌ബോള്‍ മത്സരം
Monday 19 January 2026 12:30 AM IST
കോഴിക്കോട്: കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന്റെ പ്രചരണാര്‍ത്ഥം കോഴിക്കോട് ബീച്ചില്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. കാഴ്ച പരിമിതിയുള്ളവര്‍ക്കായി പ്രത്യേകം രൂപപ്പെടുത്തിയ, ശബ്ദം പുറപ്പെടുവിക്കുന്ന പന്തുകള്‍ ഉപയോഗിച്ചായിരുന്നു മത്സരം. കേരള ബ്ലൈന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് ഫുട്‌ബോള്‍ കിക്ക് ഓഫ് സംഘടിപ്പിച്ചത്. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ പന്ത് തട്ടി ഉദ്ഘാടനം ചെയ്തു. ഡിസബിലിറ്റിയുള്ളവരോടുള്ള സാമൂഹിക അകലം ഇല്ലാതാക്കാന്‍ ഓരോ പൗരനും പ്രതിജ്ഞാബദ്ധരാകണമെന്ന് അദ്ദേഹം പറഞ്ഞു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡയറക്ടര്‍ റോഷന്‍ ബിജിലി അദ്ധ്യക്ഷത വഹിച്ചു. ഡിഫെന്റ്ലി എബിള്‍ഡ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പ്രമോദ് കുമാര്‍, ബൈജു ആയടത്തില്‍ എന്നിവർ പ്രസംഗിച്ചു.