അനുമോദനവും ഡയറി പ്രകാശനവും

Monday 19 January 2026 12:19 AM IST
അനുമോദനവും ഡയറി പ്രകാശനവും കെ.പി.സി.സി ജനറൽ സെക്രട്ടറി ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഗാന്ധി ദർശൻ വേദി പ്രവർത്തകർക്ക് അനുമോദനവും ഡയറി പ്രകാശനവും സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് ഡയറി പ്രകാശനം നിർവ്വഹിച്ചു. രാഘവൻ കുളങ്ങര അദ്ധ്യക്ഷതവഹിച്ചു. ഖാദർ മാന്യ, ലിസി ജേക്കബ്ബ്, രാജകല നാരായണൻ, എം. സുമതി എന്നിവരെ അനുമോദിച്ചു. ഡോ. പി.വി പുഷ്പജ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.വി സുരേഷ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.വി ചന്ദ്രശേഖരൻ, ചന്ദ്രൻ ഞാണിക്കടവ്, ഷാഫി ചൂരിപ്പള്ളം, രവീന്ദ്രൻ കരിച്ചേരി, എ.വി ബാബു, എ.വി പത്മനാഭൻ, എൻ. ഉഷാകുമാരി, ഇ.വി പത്മനാഭൻ, പി.കെ രഘുനാഥ്, ടി.വി ശ്യാമള, കെ. കമലാക്ഷി സംസാരിച്ചു.