ദുരന്ത നിവാരണ ശില്പശാല നടത്തി

Monday 19 January 2026 12:33 AM IST
ചേളന്നൂർ ശ്രീ നാരായണ ഗുരു കോളേജിൽ നടന്ന ദുരന്ത നിവാരണ ശില്പശാല

ചേളന്നൂർ: ചേളന്നൂർ ശ്രീനാരായണ ഗുരു കോളേജിൽ എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ സന്നദ്ധ സേനയുടെയും നരിക്കുനി അഗ്നി ശമന സേനയുടെയും സഹകരണത്തോടെ ദുരന്ത നിവാരണ ശില്പശാല നടത്തി. കോളേജ് സെമിനാർ ഹാളിൽ നടത്തിയ ശില്പശാലക്ക് ഡോ. ജ്യോതി ലക്ഷ്മിഎസ്.കെ, ഡോ.സുമ ടി.കെ എന്നിവർ നേതൃത്വം നല്കി. സാമൂഹ്യ സന്നദ്ധ സേന ഇന്റേൺസ് ടോമി സി, ആക്രം, അഭിനവ് എന്നിവരോടൊപ്പം സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ നിതിൻ വി, ഫയർ റെസ്ക്യൂ ഓഫീസർ സജിത്ത് കുമാർ ടി, ഹമീദ് കെ.പി എന്നിവർ പരിശീലനം നടത്തി. ഹൃദയ, സാരംഗ് പ്രസംഗിച്ചു.