ദുരന്തനിവാരണ ക്യാമ്പ് സമാപിച്ചു
Monday 19 January 2026 12:37 AM IST
കോഴിക്കോട്: ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'യുവ ആപത് മിത്ര' ദുരന്തനിവാരണ പരിശീലന പരിപാടി സമാപിച്ചു. സമാപനസമ്മേളനം കോഴിക്കോട് ഡെപ്യൂട്ടി കളക്ടർ എം. രേഖ നിർവഹിച്ചു. പരിശീലനത്തിൽ പ്രളയം, വെള്ളപ്പൊക്കം തുടങ്ങിയ സാഹചര്യങ്ങളിൽ ശാസ്ത്രീയമായി ഇടപെടാനും പ്രാഥമിക വൈദ്യസഹായം നൽകാനുമുള്ള പ്രായോഗിക പരിശീലനം നൽകി. നോഡൽ ഓഫീസർ ഡോ. സുരേഷ് പുത്തൻപറമ്പിൽ അദ്ധ്യക്ഷനായി. മലബാർ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ഡോ. സച്ചിൻ പി. ജെയിംസ്, ഡോ. വാഹിദ ബീഗം, ജില്ലാ ഹസാർഡ് അനലിസ്റ്റ് അശ്വതി പി, റുസ്‌ല എ.പി, ലിജോ ജോസഫ്, ദേവിക എന്നിവർ പ്രസംഗിച്ചു.