എ.ഐ.വൈ.എഫ് പ്രവർത്തകയോഗം

Monday 19 January 2026 12:11 AM IST
എ.ഐ.വൈ.എഫ് ജില്ലാ പ്രവർത്തക യോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: എ.ഐ.വൈ.എഫ് ജില്ലാ പ്രവർത്തക യോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ആർ നടപടികളിലൂടെയും ഏകപക്ഷീയ തൊഴിൽ നിയമങ്ങളിലൂടെയും കേന്ദ്ര ഭരണകൂടം ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നു ഷാജഹാൻ പറഞ്ഞു. കേരളത്തിലെ ജനകീയ ഗവൺമെന്റിനെ കരിവാരിത്തേക്കാൻ ഇടത് വിരുദ്ധർ കിണഞ്ഞു ശ്രമിക്കുമ്പോൾ ഇടതുസംഘടനകൾ വലിയ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് എം.സി അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. ശ്രീജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച പ്രവർത്തകരെ യോഗത്തിൽ ആദരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ധനീഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് പ്രകാശൻ പള്ളിക്കാപ്പിൽ, ശ്രീജിത്ത് കുറ്റിക്കോൽ, ദിലീഷ്, ജി. വിഷ്ണു, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി പ്രഭിജിത്ത് തുടങ്ങിയവർ സംസാരിച്ചു.