കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

Monday 19 January 2026 12:39 AM IST
മാനന്തവാടി നിയോജക മണ്ഡലം ബൂത്ത് തല പ്രവർത്തക കൺവെൻഷൻ ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി: നിയമസഭ തിരഞ്ഞെടുപ്പിൽ കേരളം യു.ഡി.എഫ് തിരിച്ച് പിടിക്കമ്പോൾ ആദ്യ മണ്ഡലങ്ങളിലൊന്നായി മാനന്തവാടിയെ മാറ്റാനുള്ള ഉത്തരവാദിത്വം പ്രവർത്തകർക്കുണ്ടെന്നും അതിനായി ചോര നീരാക്കി പ്രവർത്തിക്കണമെന്നും ഷാഫി പറമ്പിൽ എം.പി പറഞ്ഞു. ലക്ഷ്യ 2026 മാനന്തവാടി നിയോജക മണ്ഡലം ബി.എൽ.എ ബൂത്ത് പ്രസിഡന്റ് പ്രവർത്തക കൺവെൻഷൻ അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എം. നിശാന്ത് അദ്ധ്യക്ഷത വഹിച്ചു. ടി.ജെ ഐസക്, ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, പി.കെ. ജയലക്ഷ്മി, എൻ.ഡി അപ്പച്ചൻ, വി.എ നാരായണൻ, കെ.എൽ പൗലോസ്, അഡ്വ. എൻ.കെ. വർഗീസ്, ജിൽസൻ തൂപ്പുംകര പ്രസംഗിച്ചു.