വാർഷിക സമ്മേളനവും വാർഷികാഘോഷവും

Monday 19 January 2026 12:09 AM IST
വാർഷിക സമ്മേളനവും വാർഷികാഘോഷവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ: അഖിലേന്ത്യ സെൻട്രൽ പാരാമിലിറ്ററി ഫോഴ്സസ് എക്സ് സർവീസ്‌മെൻ വെൽഫെയർ അസോസിയേഷൻ കണ്ണൂർ- കാസർകോട് ജില്ലാ കമ്മിറ്റിയുടെ വാർഷിക സമ്മേളനവും വാർഷികാഘോഷവും ജവഹർ ഓഡിറ്റോറിയത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ആർ.പി.എഫ് പെരിങ്ങോം ആർ.ടി.സിയിലെ ഡി.ഐ.ജി മാത്യു എ. ജോൺ മുഖ്യാതിഥിയായി. സംഘടനാ പ്രവർത്തനവും അച്ചടക്കവും എന്ന വിഷയത്തിൽ കെ.വി സുമേഷ് എം.എൽ.എ പ്രഭാഷണം നടത്തി. കണ്ണൂർ സർവകലാശാല മുൻ റജിസ്ട്രാർ ഡോ. കെ.എച്ച് സുബ്രഹ്മണ്യം സുവനീർ പ്രകാശനം ചെയ്തു. ചടങ്ങിൽ പദ്മ ജേതാക്കൾ, രാഷ്ട്രപതിയുടെ മെഡൽ ജേതാക്കൾ, മുതിർന്ന അംഗങ്ങൾ എന്നിവരെ ആദരിച്ചു. സി. ബാലകൃഷ്ണൻ പി.എസ് നായർ, കെ. ബാലൻ, എം.പി ജനാർദ്ദനൻ, കെ.പി രവീന്ദ്രൻ, സോമൻ, ഷീബ തുടങ്ങിയവർ പങ്കെടുത്തു.