കെ.എസ്.എസ്.പി.യു യൂണിറ്റ് സമ്മേളനം
Monday 19 January 2026 12:51 AM IST
കൈവേലി: കേരള സ്റ്റെയിറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ നരിപ്പറ്റ യൂണിറ്റ് വാർഷിക സമ്മേളനം നടത്തി. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിന മണ്ണ്യൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട എം.പി കുഞ്ഞിരാമൻ വി.പി സുരേഷ്, ഒ.പി അനിൽ എന്നിവരെ അനുമോദിച്ചു. കൈത്താങ്ങ് ധനസഹായം കെ പി ദേവി വിതരണം ചെയ്തു. കെ.കെ രവീന്ദ്രൻ, എം.എൻ രാജൻ, എം.സി ചാത്തു, ടി.പി ബാലൻ, ടി അനിൽകുമാർ പ്രസംഗിച്ചു. ഭാരവാഹികളായി ടി.പി ബാലൻ (പ്രസിഡന്റ്) ടി അനിൽകുമാർ (സെക്രട്ടറി) പി മോഹനൻ (ഖജാൻജി) തിരഞ്ഞെടുത്തു.