സൗജന്യ രക്ത പരിശോധന ക്യാമ്പ്
Monday 19 January 2026 1:58 AM IST
കൊല്ലം: പരവൂർ കുറുമണ്ടൽ സെന്റ് ജൂഡ്നഗറിൽ സെന്റ് ജ്യൂഡ്ഇടവകയിൽ ആസ്റ്റർ ലാബ്സും സെന്റ് ജൂഡ് ഇടവകയും കരിസ്മാറ്റിക് കൂട്ടായ്മയും സംയുക്തമായി സൗജന്യ രക്ത പരിശോധന ക്യാമ്പ് നടത്തി. ഇടവക വികാരി. ഫാ. ഡിക്സൺ ആന്റണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇടവക കൈക്കാരൻ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. കരിസ്മാറ്റിക് കോ-ഓർഡിനേറ്റർ പരവൂർ സെബാസ്റ്റ്യൻ, ഇടവക സെക്രട്ടറി ആൽബി, ഇടവക കോഡിനേറ്റർ ആൽബർട്ട് എന്നിവർ പങ്കെടുത്തു. ക്യാമ്പിന്റെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ചും രക്തദാനത്തിന്റെ മഹത്വത്തെകുറിച്ചും ക്യാമ്പിന്റെ ഡയറക്ടർ ശരൺ വിശദീകരിച്ചു.