റൈഡിംഗ് ശീലങ്ങൾ വ്യക്തമാക്കി ഏഥർ

Monday 19 January 2026 12:39 AM IST

കൊച്ചി: ഇന്ത്യയിലെ ഇലക്ട്രിക് ടുവീലർ റൈഡർമാരുടെ റൈഡിംഗ് ശീലങ്ങളിൽ നഗരങ്ങളനുസരിച്ചുള്ള വ്യക്തമായ വ്യത്യാസങ്ങൾ ഏഥർ എനർജിയുടെ അവലോകന റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അഞ്ച് ലക്ഷത്തിലധികം കണക്‌ടഡ് ഏഥർ സ്‌കൂട്ടറുകളിൽ നിന്നുള്ള ഡാറ്റ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിലൂടെ ബംഗളൂരുവിലെ റൈഡർമാർ മുംബയിലെക്കാൾ നാലിരട്ടിയോളം കൂടുതൽ പാനിക് ബ്രേക്കിംഗ് നടത്തുന്നു. കൊൽക്കത്തയിൽ മണിക്കൂറിൽ ശരാശരി 131 ഹോങ്കുകൾ രേഖപ്പെടുത്തി.