ട്രാൻ.ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്
Monday 19 January 2026 12:00 AM IST
ശബരിമല: ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ച ഇന്നോവ കാറും തീർത്ഥാടകരുമായി പമ്പയിലേക്ക് പോയ ട്രാൻ. ബസും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. കന്യാകുമാരി സ്വദേശികളായ ബിനിഷ് (32), വിഘ്‌നേഷ് (28), അജിത്ത് (36), സതീഷ് (35), നരേഷ് (37) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പൊലീസും ഫയർഫോഴ്സും ചേർന്ന് നിലയ്ക്കൽ ഗവ. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് മൂന്നോടെ അട്ടത്തോടിനും ചാലക്കയത്തിനും ഇടയിലുള്ള വളവിലായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസപ്പെട്ടു. ഇന്നോവ കാറിൽ ഏഴുപേരാണ് ഉണ്ടായിരുന്നത്. രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.