ലെക്‌സസിന് വിൽപ്പന തിളക്കം
Monday 19 January 2026 12:40 AM IST
കൊച്ചി: ഉപഭോക്താക്കളുടെ മികച്ച പിന്തുണയിൽ കഴിഞ്ഞ വർഷം ലെക്‌സസ് ഇന്ത്യ കാർ വിൽപ്പനയിൽ മികച്ച വളർച്ച കൈവരിച്ചു. എൽ.എം., എൽ.എക്‌സ് മോഡലുകളിലാണ് ഉപഭോക്താക്കൾ താത്പര്യം പ്രകടിപ്പിച്ചത്. ഈ മോഡലുകളുടെ വാർഷിക വിൽപ്പന 50 ശതമാനം ഉയർന്നു. മൊത്തം ലെക്‌സസ് വിൽപ്പനയുടെ 19 ശതമാനം ഈ രണ്ട് മോഡലുകളാണ്. ഉയർന്ന നിലവാരമുള്ള അൾട്രാ ലക്ഷ്വറി മൊബിലിറ്റിയോട് ഉപഭോക്താക്കൾക്ക് താത്പര്യമേറുന്നതിന്റെ തെളിവാണിതെന്ന് അധികൃതർ പറഞ്ഞു.
ആർ.എക്‌സ് മുൻ വർഷത്തെ അപേക്ഷിച്ച് 2025ൽ 18 ശതമാനം വളർച്ച കൈവരിച്ചു. മൊത്തത്തിലുള്ള വിൽപ്പനയിൽ 22 ശതമാനം വർദ്ധനയുണ്ട്.