പക്ഷിപ്പനി; പഠനത്തിന് കേന്ദ്രസംഘം വരുന്നു
Monday 19 January 2026 12:00 AM IST
ആലപ്പുഴ: കോഴി,താറാവ്,കാട എന്നിവയ്ക്ക് പിന്നാലെ കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ, ഉറവിടരോഗ നിയന്ത്രണത്തിനായുള്ള പഠനത്തിന് കേന്ദ്രസംഘം വരുന്നു. പക്ഷിപ്പനിക്ക് കാരണമായ എച്ച്5 എൻ1 വൈറസിന്റെ ഉറവിടം കണ്ടെത്തുകയാണ് ലക്ഷ്യം. 27 മുതൽ ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് സന്ദർശനം.
ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസ് നിയോഗിച്ച പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ.സി.തോഷ്, ഡോ.മനോജ് കുമാർ എന്നിവരാണ് എത്തുന്നത്. തണ്ണീർത്തടങ്ങളിലെ ദേശാടനപക്ഷികൾ, താറാവ് വിപണി, കോഴിഫാമുകൾ, നെൽവയലുകൾ എന്നിവിടങ്ങളിൽ നിന്ന് സാമ്പിളുകൾ സംഘം ശേഖരിക്കും.