മഹീന്ദ്ര പുതു മോഡലുകളിൽ ആദ്യ ദിനം 93,689 ബുക്കിംഗുകൾ

Monday 19 January 2026 12:40 AM IST

കൊച്ചി: മഹീന്ദ്രയുടെ പുതിയ എസ്‌.യു.വികളായ എക്‌സ്.ഇ.വി 9എസ്, എക്‌സ്‌.യു.വി 7എക്‌സ്.ഒ വാഹനങ്ങളുടെ ബുക്കിംഗിൽ വൻനേട്ടം. മണിക്കൂറുകൾക്കുള്ളിൽ 93,689 പേർ വാഹനം ബുക്ക് ചെയ്തു. ജനുവരി 14വരെ വരെ ലഭിച്ച ബുക്കിംഗുകളുടെ മൂല്യം 20,500 കോടിയിലധികം രൂപയാണ്.

ഉൽപ്പന്ന മികവ്, നവീകരണം, ശക്തമായ നിർമ്മാണ ശേഷി എന്നിവയിലൂന്നി എസ്‌.യു.വി വിഭാഗത്തിൽ മഹീന്ദ്ര മുൻപന്തിയിലാണ്. എക്‌സ്.വി 9എസ്, എക്‌സ്‌.യു.വി 7എക്‌സ്.ഒ എന്നിവയിലൂടെ പെട്രോൾ, ഡീസൽ, ഇലക്ട്രിക് വാഹന പ്രേമികൾക്ക് ഇഷ്ടമുള്ള വേരിയന്റ് തിരഞ്ഞെടുക്കാനുള്ള അവസരം കൂടിയാണ് മഹീന്ദ്ര ഒരുക്കുന്നതെന്ന് അധികൃതർ അറിയിച്ചു. പ്രീബുക്ക് ചെയ്തവർക്ക് എക്‌സ്‌.യു.വി 7എക്‌സ്.ഒയുടെ വിതരണം 14ന് തന്നെ ആരംഭിച്ചു. ജനുവരി 26 മുതൽ എക്‌സ്.ഇ.വി 9എസിന്റെ വിതരണം ആരംഭിക്കും.