അജിത് അസോസിയേറ്റ്സ് സ്ഥാപക ദിനാഘോഷം
Monday 19 January 2026 1:41 AM IST
കൊച്ചി: ആധുനിക കാലഘട്ടത്തിന് യോജിച്ച രീതിയിൽ, നാടിന്റെ പൈതൃകം നഷ്ടപ്പെടാതെ കെട്ടിടങ്ങൾക്ക് രൂപം നൽകണമെന്ന് തൃപ്പൂണിത്തുറ നഗരസഭ വൈസ് ചെയർപേഴ്സൺ രാധിക വർമ്മ പറഞ്ഞു. അജിത് അസോസിയേറ്റ്സിന്റെ 48ാം സ്ഥാപക ദിനാഘോഷം വൈറ്റിലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അജിത് അസോസിയേറ്റ്സ് എം.ഡിയും ആസാദി കോളേജ് ചെയർമാനുമായ ആർക്കിടെക്റ്റ് പ്രൊഫ. ബി.ആർ. അജിത് അദ്ധ്യക്ഷത വഹിച്ചു. ആസാദി കോളേജ് വനിത ഹോസ്റ്റലിന്റെ ഉദ്ഘാടനവും രാധിക വർമ്മ നിർവഹിച്ചു. കെ.എം. അനിൽകുമാർ, ആർട്ടിസ്റ്റ് നദീൻ വാനൂസ്റ്റ്, ദേവി അജിത്, ബാൽ ശങ്കർ ഗർഗഡെ, വി. എൻ. രാമചന്ദ്രൻ, ടി. പ്രബോഷ് തുടങ്ങിയവർ സംസാരിച്ചു.