എം.ടി.എച്ച് റോബോ സമ്മിറ്റ്
Monday 19 January 2026 1:42 AM IST
കൊച്ചി: ആധുനിക വൈദ്യശാസ്ത്രരംഗത്ത് വലിയ പ്രതീക്ഷ നൽകുന്നതാണ് റോബോട്ടിക് സർജറിയെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. ഡയസ് പറഞ്ഞു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ സംഘടിപ്പിച്ച എം.ടി.എച്ച് റോബോ സമ്മിറ്റ് ക്രൗൺ പ്ലാസയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശുപത്രി എം.ഡി ഡോ. പി.വി. ലൂയിസ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ആൻഡ് കൊമേഴ്‌സ്യൽ ഡയറക്ടർ ഡോ. പി. വി. തോമസ്, ഡോ. സച്ചിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ഡോക്ടേഴ്‌സ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ചാമ്പ്യൻന്മാരായ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ടീമംഗങ്ങളെ ആദരിച്ചു. ഡോ. സച്ചിൻ ജോസഫ്, ഡോ. അശോക് കുമാർ പിള്ള, ഡോ. ടി. സുനിൽ, ഡോ. ശ്യാം വിക്രം തുടങ്ങിയവർ സംസാരിച്ചു.