എഡ്രാക് സ്വീകരണം
Monday 19 January 2026 2:42 AM IST
കൊച്ചി:കൊച്ചിയെ ശുചിത്വ നഗരമാക്കുന്നതിൽ റസിഡന്റ്‌സ് അസോസിയേഷൻകൾക്ക് വലിയ പങ്കാണുള്ളതെന്ന് മേയർ വി.കെ. മിനിമോൾ പറഞ്ഞു. എഡ്രാക് പാലാരിവട്ടം മേഖല കമ്മിറ്റി നൽകിയ സ്വീകരണത്തിന് മറുപടി നൽകുകയായിരുന്നു അവർ. നഗരത്തിലെ ശുചിത്വ പരിപാലനത്തിന് ഒരു സോഷ്യൽ ഓഡിറ്റ് ആവശ്യമാണെന്നും മേയർ പറഞ്ഞു.ഡെപ്യൂട്ടി മേയർ ദീപക് ജോയ്, കൗൺസിലർമാരായ വിജയകുമാർ, മോളി ചാർളി, ഗേളി റോബർട്ട്, സിനി ആനന്ദ്, ദീപ്തി മേരി വർഗീസ് എന്നിവരെയും മേയർക്ക് പുറമേ എഡ്രാക് പാലാരിവട്ടം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പി. രംഗദാസ പ്രഭു ഉദ്ഘാടനം ചെയ്തു.എഡ്രാക് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ഡി.ജി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു.