ക്ലാസിക് ലെജൻഡ്സിന് പുതിയ പേറ്റന്റ്
Monday 19 January 2026 12:42 AM IST
കൊച്ചി: മോട്ടോർ സൈക്കിളുകളുടെ ഡിസൈൻ ഫസ്റ്റ് സമീപനം കൂടുതൽ ശക്തിപ്പെടുത്തി ക്ലാസിക് ലെജൻഡ്സ് പുതിയ പേറ്റന്റ് സ്വന്തമാക്കി. 2025 യെസ്ഡി അഡ്വെഞ്ചറിൽ ആദ്യമായി അവതരിപ്പിച്ച ക്രമീകരിക്കാവുന്ന വിസറും സ്പീഡോമീറ്ററും ഉൾപ്പെടുന്ന സംവിധാനത്തിനാണ് പേറ്റന്റ് ലഭിച്ചത്. റൈഡറുടെ ഉയരത്തിനും സുഖകരമായ റൈഡിംഗ് അനുഭവത്തിനും ഇത് സഹായിക്കുന്നു, 20 വർഷമാണ് പേറ്റന്റ് കാലാവധി. പ്രായോഗിക പ്രകടന എഞ്ചിനീയറിംഗിനും റൈഡർ കേന്ദ്രിത നവീകരണങ്ങൾക്കുമുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ തെളിയിക്കുന്നത്.