'അച്ചടി മാദ്ധ്യമം തളരില്ല'
Monday 19 January 2026 1:47 AM IST
കൊച്ചി: സാങ്കേതിക വിദ്യയുടെ വളർച്ചയിലും അച്ചടിയുടെ പ്രസക്തിയേറുകയാണ് ശ്രീശങ്കര സംസ്‌കൃത സർവകലാശാലയുടെ ആദ്യ രജിസ്ട്രാരും കേരള കലാമണ്ഡലം പ്രഥമ വി.സിയുമായ ഡോ. കെ.ജി. പൗലോസ് പറഞ്ഞു. കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ (കെ.പി.എ.) റൂബി ജൂബിലി കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് വൈ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ആർ. സുരേഷ്, ഓൾ ഇന്ത്യ ഫെഡറേഷൻ ഒഫ് മാസ്റ്റർ പ്രിന്റേഴ്‌സ് വൈസ് പ്രസിഡന്റ് മുജീബ് അഹമ്മദ്, രക്ഷാധികാരി പാറത്തോട് ആന്റണി, കെ.പി.എ. ജനറൽ സെക്രട്ടറി പി.എം. ഹസൈനാർ, ട്രഷറർ പി. അശോക് കുമാർ, റൂബി ജൂബിലി ചെയർമാൻ സാനു പി. ചെല്ലപ്പൻ എന്നിവർ സംസാരിച്ചു.