റബറിന് ഉണർവ്, കുരുമുളകിന് കിതപ്പ്

Monday 19 January 2026 12:46 AM IST

കോട്ടയം: എട്ടുമാസത്തിനു ശേഷം റബർ വില കിലോക്ക് 190 രൂപ കടന്നു. വേനലിൽ ഉത്പാദനം കുറഞ്ഞതോടെ വിപണിയിൽ ഷീറ്റ് കിട്ടാതായി. കനത്ത മഴയിൽ തായ്ലൻഡിൽ ടാപ്പിംഗ് സ്‌തംഭിച്ചതോടെ ബാങ്കോക്കിൽ ഷീറ്റ് വില 195 രൂപയായി. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് ആഭ്യന്തര വിലയും ഉയർന്നു. കേരളത്തിലെ റബർ ഉത്പാദനത്തിൽ പതിനായിരം ടണ്ണിന്റെ കുറവുണ്ട്. ആകെ ഉത്പാദനം അഞ്ചര ലക്ഷം ടണ്ണാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഉത്പാദനം 1 2 ശതമാനം ഉയർന്നു.

#############

കർണാടക മുളകിന്റെ ലഭ്യത കൂടി

കർണാടകയിൽ നിന്ന് ഗുണനിലവാരം കുറഞ്ഞ മുളകിന്റെ ലഭ്യത കൂടിയതോടെ ഉത്തരേന്ത്യൻ മസാല വ്യാപാരികൾ ഹൈറേഞ്ച് കുരുമുളകിനെ കൈവിട്ടു. ശ്രീലങ്കൻ ഉത്പന്നമെന്ന ലേബലിൽ വിദേശ കുരുമുളക് വൻ തോതിൽ ഇന്ത്യയിൽ എത്തിയതും വില കുറച്ചു . ശ്രീലങ്കൻ കുരുമുളകിന്റെ ഇറക്കുമതി 10,000 ടണ്ണാക്കി നിജപ്പെടുത്തണമെന്ന ആവശ്യം ശക്തമാണെങ്കിലും കേന്ദ്ര സർക്കാർ നടപടി എടുക്കുന്നില്ല.

അമേരിക്കയിൽ ഇന്ത്യൻ ഉത്പ്പന്നങ്ങൾക്ക് പ്രസിഡന്റ് റൊണാൾഡ് ട്രമ്പ് ഏർപ്പെടുത്തിയ ഉയർന്ന തീരുവയും കയറ്റുമതി കുറച്ചു. യൂറോപ്പിലേക്കുള്ള കയറ്റുമതിയും കുറയുകയാണ്.

കയറ്റുമതി നിരക്ക് (ടണ്ണിന്)

ഇന്ത്യ - 8050 ഡോളർ

വിയറ്റ്നാം- 6600 ഡോളർ

ഷ്രീലങ്ക- 6900 ഡോളർ

ഇന്തോനേഷ്യ- 7300 ഡോളർ

ബ്രസീൽ -6300 ഡോളർ