വിവാഹത്തിന് പോയ സംഘം സഞ്ചരിച്ച ബസ് കത്തി നശിച്ചു; അപകടം എറണാകുളത്ത്‌

Sunday 18 January 2026 11:25 PM IST

എറണാകുളം: കോതമംഗലത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. എറണാകുളം കോതമംഗലം തലക്കോട് ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ബസ് പൂർണമായും കത്തിനശിച്ചു. കോട്ടപ്പടി ഭാഗത്ത് നിന്ന് വരികയായിരുന്നു ബസ്.

വിവാഹചടങ്ങിന് പോയി തിരിച്ചുവരുകയായിരുന്ന ശാന്തൻപാറ സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. തീ ഉയർന്ന ഉടനെ ബസിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കില്ല. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.

അതേസമയം പാലക്കാട് കൊപ്പം ജംഗ്ഷനിൽ ഓടിക്കൊണ്ടിരിക്കെ കാർ കത്തിനശിച്ചു. കോഴിക്കോട് - പാലക്കാട് ദേശിയ പാതയിൽ രാത്രി പത്തോടെയായിരുന്നു അപകടം. കാറിന്റെ പിൻഭാഗത്ത് നിന്ന് തീ ഉയർന്നത് ശ്രദ്ധയിൽപെട്ടതോടെ ഡ്രെെവർ കാർ റോഡിന് വശത്തേക്ക് നിർത്തി പുറത്തിറങ്ങുകയായിരുന്നു. അഗ്നിശമന സേന എത്തിയാർ തീ അണച്ചത്. പാലക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടർ സഞ്ജിതിന്റെ സ്കോർപ്പിയോ കാറാണ് കത്തിനശിച്ചത്.