ജനറൽ കൺവെൻഷൻ

Monday 19 January 2026 12:37 AM IST

തോമ്പിക്കണ്ടം: സീയോൻ അസംബ്ലി ദൈവസഭയുടെ 47-ാമത് ജനറൽ കൺവെൻഷൻ 20 മുതൽ 25 വരെ തോമ്പിക്കണ്ടം സീയോൻപുരത്ത് നടക്കും. ഗായകൻ പാസ്റ്റർ രാജേഷ് വക്കം ആരാധനയ്ക്ക് നേതൃത്വം നൽകും. റവ. ബിനോയി ജോസഫ് ഉദ്ഘാടനം ചെയ്യും. പാ. അനീഷ് കാവാലം, പാ. ഫിലിപ്പ് എബ്രഹാം, പാ. വി.ടി.റെജിമോൻ, പാ. മനോജ്‌ മാത്യു, പാ. സജു ചാത്തന്നൂർ, പാ. ഡോ.വി.പി.ജോസ് എന്നിവർ വിവിധ യോഗങ്ങളിൽ ശുശ്രൂഷിക്കും. പാ. സി.ഡി.തോമസ്, പാ. ടി.എൻ.ഷിജു, പാ. കെ.രതീഷ്, പാ.പി.വി.കുഞ്ഞൂഞ്ഞ്, പാ. പി.എൽ.തങ്കച്ചൻ, പാ. ജോയി സാമുവൽ തുടങ്ങിയവർ യോഗങ്ങളിൽ അദ്ധ്യക്ഷരാകും.