റോഡ് സുരക്ഷാ ബോധവത്കരണം

Monday 19 January 2026 12:38 AM IST

കോന്നി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റ് കോന്നി പൊലീസിന്റെ സഹകരണത്തോടെ ടൗണിലും സ്കൂൾ ജംഗ്ഷനിലും റോഡ് സുരക്ഷ ബോധവത്കരണം നടത്തി. വലിയ വാഹന യാത്രക്കാർക്ക് ഉൾപ്പടെ കേഡറ്റുകൾ ലഘുലേഖകൾ കൈമാറി. നിയമം പാലിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി. കോന്നി പൊലീസ് സബ് ഇൻസ്പെക്ടർ എസ്.ഷൈജു കുട്ടികൾക്ക് ട്രാഫിക് നിയന്ത്രണ നിർദ്ദേശങ്ങൾ നൽകി. അമൽ.പി.രഘു, നീന തെരസ് ജൂനിയർ കമ്മ്യുണിറ്റി പൊലീസ് ഓഫീസർ കെ.എസ്.സൗമ്യ എന്നിവർ നേതൃത്വം നൽകി.