പുസ്തക പ്രകാശനം
Monday 19 January 2026 12:39 AM IST
പത്തനംതിട്ട: ലോക പുസ്തക പ്രസാധക ദിനത്തോടനുബന്ധിച്ച് കിസുമം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 20 കുട്ടികൾ എഴുതിയ കഥകൾ മത്സ്യവും ഞാനും എന്ന പുസ്തകം നാടക പ്രവർത്തകൻ ഹ്യൂമൻ സിദ്ധിക്ക് പ്രകാശനം ചെയ്തു. പ്ലസ്ടുവിന് രണ്ടാം ഭാഷയായി മലയാളം എടുക്കുന്ന കുട്ടികൾക്ക് ലാറ്റിൻ അമേരിക്കൻ സാഹിത്യകാരനും നോബേൽ സമ്മാന ജേതാവുമായ ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ പ്രകാശം ജലം പോലെയാണ് എന്ന കഥ പഠിക്കാനുണ്ട്. ഇതേ മാതൃക ഉൾക്കൊണ്ടാണ് കുട്ടികൾ കഥകൾ എഴുതിയത്.