ജനപ്രതിനിധികൾക്ക് ആദരം

Tuesday 20 January 2026 1:28 PM IST

കരുനാഗപ്പള്ളി: കെ.എസ്.എസ്.പി.എ കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ പരിധിക്കുള്ളിൽ നിന്ന് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ.എസ്.എസ്.പി.എ അംഗങ്ങളായ പി. സോമരാജൻ (കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ), ബീന ജോൺസൺ (കരുനാഗപ്പള്ളി നഗരസഭ വൈസ് ചെയർപേഴ്സൺ), ജി. ശശികുമാർ (ഓച്ചിറ ഗ്രാമപഞ്ചായത്ത് അംഗം) എന്നിവരെ കെ.എസ്.എസ്.പി.എ കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.എ. റഷീദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഇടവരമ്പിൽ ശ്രീകുമാർ അദ്ധ്യക്ഷത വഹി​ച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡി.ചിദംബരൻ, കെ. ഷാജഹാൻ, ജി.സുന്ദരേശൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പ്രൊഫ: രവീന്ദ്രൻ നായർ, മാരിയത്ത് ബീവി, ജില്ലാ ട്രഷറർ ഇ.അബുദുൽ സലാം, വൈസ് പ്രസിഡന്റ് ആർ. രാജശേഖരൻപിള്ള, വനിതാ ഫോറം പ്രസിഡന്റ് ടി​.പി.രാധാമണി എന്നിവർ സംസാരി​ച്ചു. സെക്രട്ടറി അരവിന്ദഘോഷ് സ്വാഗതവും ട്രഷറർ രാധാകൃഷ്ണപിള്ള നന്ദിയും പറഞ്ഞു.