ക്ഷീര സംഗമം, വിളംബര ഘോഷയാത്ര
Monday 19 January 2026 1:34 AM IST
കൊല്ലം: സംസ്ഥാന ക്ഷീര സംഗമം ഡയറി എക്‌സ്‌പോ ഉദ്ഘാടനത്തിന് മുന്നോടിയായി ചിന്നക്കട സർക്കാർ റസ്റ്റ് ഹൗസ് മുതൽ ആശ്രാമം മൈതാനം വരെ സംഘടിപ്പിച്ച വിളംബര ഘോഷയാത്ര മന്ത്രി ജെ ചിഞ്ചുറാണി ഫ്ളാഗ് ഓഫ് ചെയ്തു. മേയർ എ.കെ. ഹഫീസ്, ഡെപ്യൂട്ടി മേയർ ഡോ. ഉദയ സുകുമാരൻ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, കൗൺസിലർ കുരുവിള ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആർ. ദിലീപ് കുമാർ, അഡ്വ. വി. സുമലാൽ, സന്തോഷ് മതിര, ടി. അജയൻ, കെ.ആർ. മോഹനൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന വിവിധ കലാരൂപങ്ങളും ജില്ലയിലെ പതിമൂന്നു ക്ഷീര വികസന വിജ്ഞാന വ്യാപന യൂണിറ്റുകൾ ഒരുക്കിയ ഫ്ളോട്ടുകളും ഘോഷയാത്രയ്ക്ക് നിറം നൽകി. തിരുവനന്തപുരം ഡയറി സയൻസ് കോളജിലെ വിദ്യാർത്ഥികൾ ഫ്‌ളാഷ് മോബും അവതരിപ്പിച്ചു.