കേരളം വ്യവസായ മുന്നേറ്റത്തിന് അനുയോജ്യം: കെ.എൻ. ബാലഗോപാൽ

Monday 19 January 2026 12:48 AM IST

കൊച്ചി: കാലത്തിനനുസരിച്ച് സാങ്കേതികവിദ്യ മാറ്റി മുന്നേറുന്ന വ്യവസായങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഇടമായി കേരളം മാറിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. വ്യവസായത്തോട് ജനങ്ങളുടെയും വ്യവസായികളുടെയും മനോഭാവം കൂടുതകൾ മെച്ചപ്പെടുകയാണ്.

അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്‌സ്‌പോയിൽ കേരള സ്‌മോൾ സ്‌കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ (കെ.എസ്.എസ്‌.ഐ.എ) അംഗങ്ങളുടെ വ്യവസായി മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഈസ് ഒഫ് ഡൂയിംഗ് മുന്നേറ്റം കാരണം കേരളത്തിലേക്ക് ആളുകൾ തിരിച്ചുവരികയാണ്. വ്യവസായികൾക്ക് വേണ്ട സാമൂഹികസുരക്ഷക്ക് നപടികൾ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീൻ, എം.എസ്.എം.ഇ ഡയറക്ടർ ജി.എസ്. പ്രകാശ്, ബി.പി.എസ്.ടി എക്‌സിക്യൂട്ടീവ് ചെയർമാൻ കെ. അജിത് കുമാർ, അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റും മുൻ എം.എൽ.എയുമായ വി.കെ.സി. മമ്മദ് കോയ, കെൽട്രോൺ എം.ഡി വൈസ് അഡ്മിറൽ ശ്രീകുമാരൻ നായർ, കനറാ ബാങ്ക് ജനറൽ മാനേജർ സുനിൽകുമാർ എസ്., കെ.എസ്.എസ്.എഫ് ചെയർമാൻ ഖാലിദ് എം തുടങ്ങിയവർ പങ്കെടുത്തു.