ഭക്തർക്ക് ദർശനം ഇന്നുകൂടി

Monday 19 January 2026 12:55 AM IST

ശബരിമല: മണ്ഡല-മകരവിളക്ക് കാലത്തെ അഭിഷേകങ്ങൾ ഇന്നലെ സമാപിച്ചെങ്കിലും ഇന്ന് വൈകിട്ട് 5വരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടും. രാത്രി 10ന് നടയടയ്ക്കും വരെ ഭക്തർക്ക് ദർശനം നടത്താം. വെർച്വൽ ക്യൂ ബുക്കിംഗിലൂടെ 30000 പേർക്കും സ്‌പോട്ട് ബുക്കിംഗിലൂടെ 5000 പേർക്കുമാണ് ദർശനാനുമതി. പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിലാണ് സ്‌പോട്ട് ബുക്കിംഗ് കൗണ്ടറുകൾ. പന്തളം രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം നാളെ രാവിലെ ശബരിമല നട അടയ്ക്കും. കുംഭമാസ പൂജകൾക്കായി ഫെബ്രുവരി 12ന് വീണ്ടും തുറക്കും.