ഓർത്തോപീഡിക് അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു

Monday 19 January 2026 1:15 AM IST

കോഴിക്കോട്: കേരള ഓർത്തോപീഡിക് അസോസിയേഷന്റെ (കെ.ഒ.എ) 45-ാമത് സംസ്ഥാന സമ്മേളനം സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ സമാപിച്ചു. കാലിക്കറ്റ് ഓർത്തോപീഡിക് സൊസൈറ്റി (സി.എ.ഒ.എസ്) യാണ് സമ്മേളനം സംഘടിപ്പിച്ചത്. സമാപന പൊതുസമ്മേളനം കെ.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീനാഥ് കെ.ആർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഡോ. അൻസു ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. കെ.ഒ.എ കേരള ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. കെ.ഒ.എ സംസ്ഥാന പ്രസിഡന്റായി ഡോ. സുബിൻ സുഗത് ചുമതലയേറ്റു. സംസ്ഥാനത്തെ മുതിർന്ന ഓർത്തോപീഡിക് വിദഗ്ദ്ധരെ ചടങ്ങിൽ ആദരിച്ചു. കെ.ഒ.എ സംസ്ഥാന ട്രഷറർ ഡോ. റിയാസ് അലി ആര്യാടൻ, സംഘാടക സമിതി ചെയർമാൻ ഡോ. എം.കെ രവീന്ദ്രൻ, സെക്രട്ടറി ഡോ.നിതിൻ കരുൺ, ട്രഷറർ ഡോ. പ്രദീപ് നായർ, കെ.ഒ.എ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.അനീൻ നമ്പികുട്ടി, കാലിക്കറ്റ് ഓർത്തോപീഡിക് സൊസൈറ്റി (സി.എ.ഒ.എസ്) പ്രസിഡന്റ് ഡോ. രാജേഷ് വി. പി, ഡോ. സിബിൻ സുരേന്ദ്രൻ, ഡോ.ജീജേഷ് കുമാർ, ഡോ. സമീർ അലി എന്നിവർ പ്രസംഗിച്ചു.

കെ.ഒ.എ സംസ്ഥാന ഭാരവാഹികൾ

കേരള ഓർത്തോപീഡിക് അസോസിയേഷൻ കേരള ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികളായി ഡോ. സുബിൻ സുഗത് (പ്രസിഡന്റ്), ഡോ. ജിജു ന്യൂമാൻ (വൈസ് പ്രസിഡന്റ്), ഡോ. അൻസു ആനന്ദ് (സെക്രട്ടറി), ഡോ. റിയാസ് അലി ആര്യാടൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.